‘സ്വാതന്ത്ര്യ ദിന പ്രസംഗം മലയാളം’ PDF Quick download link is given at the bottom of this article. You can see the PDF demo, size of the PDF, page numbers, and direct download Free PDF of ‘Independence Day Speech’ using the download button.
സ്വാതന്ത്ര്യ ദിന പ്രസംഗം മലയാളം – Independence Day Speech Malyalam PDF Free Download

സ്വാതന്ത്ര്യ ദിന പ്രസംഗം മലയാളം
1947-ല്‍ ഓഗസ്റ്റഅ 14-ന് അര്‍ദ്ധരാത്രി ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയെ അഭിമുഖീകരിച്ച് നടത്തിയ പ്രസംഗമാണ് സ്വാതന്ത്ര്യ ദിന പ്രസംഗം എന്ന പേരില്‍ നടത്തിയ ആദ്യത്തെ പ്രസംഗം. ഇതിന് ശേഷം എല്ലാ സ്വാതന്ത്ര്യ ദിനത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തെ അഭിസംബോധന ചെയ്ത് ഉണ്ടായിരിക്കും.
ചെങ്കോട്ടയിലെ ലാഹോറി ഗെയ്റ്റിന് മുന്നില്‍ ആണ് ഈ ദിനത്തിലെ സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തപ്പെടുന്നത്. എന്നാല്‍ ഇത് കൂടാതെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന കലാസാംസ്‌കാരിക പരിപാടികളുടെ ഭാഗമായും സ്‌കൂളിലും മറ്റും സ്വാതന്ത്ര്യ ദിന പ്രസംഗം തയ്യാറാക്കാറുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും എങ്ങനെ തയ്യാറാക്കണം എന്ന് അറിയുന്നതിനും വായിക്കൂ. വിഷയം തീരുമാനിക്കുക നിങ്ങള്‍ ഏത് വിഷയത്തെക്കുറിച്ചാണ് സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത്, എന്തൊക്കെയാണ് അതില്‍ വരേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി ആദ്യം മനസ്സിലാക്കുക.
നിരവധി വിഷയങ്ങള്‍ വരുന്ന ഒന്നാണ് സ്വാതന്ത്ര്യ ദിനവും അതോടനുബന്ധിച്ച് നടന്ന കാര്യങ്ങളും എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് കൃത്യമായ കാര്യങ്ങള്‍ മനസ്സിലാക്കുക. അതിന് ശേഷം ആ വിഷയത്തില്‍ ആഴത്തില്‍ പഠനം നടത്തുന്നതിന് ശ്രദ്ധിക്കുക.
വിവര ശേഖരണം
ഒരു വിഷയം തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നീട് അടുത്തതായി വരുന്നതാണ് വിവര ശേഖരണം. എന്ത് വിഷയമാണോ നിങ്ങള്‍ എടുത്തത്, അതിനെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുക.
അതിന് വേണ്ടി നിങ്ങള്‍ക്ക് മുതിര്‍ന്നവരുടെ സഹായം സ്വീകരിക്കാവുന്നതാണ്. അധ്യാപകരോട് ഒരോ കാര്യവും ചോദിച്ച് മനസ്സിലാക്കി കാര്യങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിക്കുന്നതിനുള്ള ആത്മവിശ്വാസവും നേടിയെടുക്കാവുന്നതാണ്.
വിഭാഗങ്ങളാക്കുക
എന്നാല്‍ ഓരോ വിഭാഗങ്ങളാക്കി തിരിക്കുക എന്നതാണ് അല്‍പം വെല്ലുവിളി ഉയര്‍ത്തുന്നത്. കാരണം പല വിധത്തിലുള്ള വിവരങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.
ഇത് അതിന്റെ വര്‍ഷവും മാസവും ദിവസവും വരെ കണക്കാക്കി ഓരോ വിഭാഗങ്ങളാക്കി തിരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നിട്ട് ഇവയെല്ലാം കൃത്യമാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് പറയേണ്ടതാണ്. ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞാല്‍ പകുതി പണി കഴിഞ്ഞു എന്ന് പറയാം.
എഴുതാം
ഇനി പ്രസംഗം എഴുതിത്തുടങ്ങാം. അതിന് വേണ്ടി ആദ്യം ആമുഖം കണ്ടെത്തുക. ആദ്യം ആമുഖവും പിന്നീട് വിശദീകരണവും പിന്നീട് ഉപസംഹാരവും ആണ് ഒരു പ്രസംഗത്തില്‍ ഉണ്ടാവുന്നത്. എന്തുകൊണ്ട് ഈ വിഷയം തിരഞ്ഞെടുത്തു എന്നതും ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.പിന്നീട് വിഷയത്തെക്കുറിച്ചും അതിന്റെ വിശദീകരണത്തെക്കുറിച്ചും ഉപസംഹാരത്തെക്കുറിച്ചും കൃത്യമായി എഴുതുക. നല്ല വാക്കുകളും അക്ഷരസ്ഫുടതയും ഈ വിഷയത്തില്‍ അത്യാവശ്യമാണ്.
ഭാഷ കൈകാര്യം ചെയ്യുമ്പോള്‍
നിങ്ങള്‍ പ്രസംഗം തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ സംസാരിക്കുന്ന ഭാഷ കേള്‍ക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ദഹിക്കുന്നതായിരിക്കണം. കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഇതില്‍ സംസാരിക്കാന്‍ ശ്രമിക്കരുത്.
അത് മാത്രമല്ല കൂടുതല്‍ ആകര്‍ഷണീയമായ പ്രസംഗമായിരിക്കണം തയ്യാറാക്കേണ്ടത്. അതിന് വേണ്ടി ഇടക്കിടക്ക് സ്വാതന്ത്ര്യ സമര സേനാനികളുടേയും അല്ലെങ്കില്‍ മഹാന്‍മാരുടേയും വാക്കുകള്‍ ഇടക്കിടക്ക് ചേര്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Author | – |
Language | Malayalam |
No. of Pages | 2 |
PDF Size | 0.1 MB |
Category | Government |
Source/Credits | pdffile.co.in |
സ്വാതന്ത്ര്യ ദിന പ്രസംഗം മലയാളം – Independence Day Speech Malyalam PDF Free Download