‘അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്’ PDF Quick download link is given at the bottom of this article. You can see the PDF demo, size of the PDF, page numbers, and direct download Free PDF of ‘Ramayanam Malayalam’ using the download button.
അദ്ധ്യാത്മ രാമായണം – Adhyatma Ramayan Kilippattu Book PDF Free Download
Adhyathmaramayanam Kilippattu is the most popular Malayalam version of the Sanskrit epic Ramayana.
It is believed to have been written by Thunchaththu Ramanujan Ezhuthachan in the early 17th century and is considered to be a classic of Malayalam literature and an important text in the history of the Malayalam language.
Adhyatma Ramayana is a 13th to 15th-century Sanskrit text that allegorically interprets the story of the Hindu epic Ramayana in the Advaita Vedanta framework.
It is embedded in the latter portion of Brahmanda Purana. The Hindu tradition attributes the text to the Bhakti movement saint Ramananda.
ബാലകാണ്ഡം
ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ! ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ! രാമ! ശ്രീരാഘവാത്മാ രാമ! ശ്രീരാമ രമാപതേ! ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തുതേ നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമോ ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ. ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ:
ഉമാമഹേശ്വരസംവാദം
കൈലാസാചലേ സൂര്യകോടിശോഭിതേ വിമ ലാലയേ രത്നപീഠ സംവിഷ്ടം ധ്യാനനിഷ്ഠം ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം നീലലോഹിതം നിജഭർത്താരം വിശ്വേശ്വരം വന്ദിച്ചു
വാമോൽസംഗേ വാഴുന്ന ഭഗവതി സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെ സർവ്വാത്മാവായ നാഥ! പരമേശ്വര! പോറ്റി! സർവ്വലോകാവസ! സർവ്വേശ്വര! മഹേശ്വര ശർവ്വ! ശങ്കര!
ശരണാഗതജനപ്രിയ സർവ്വദേവേശ! ജഗന്നായക! കാരുണ്യാബ്ധേ! അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലും മെത്രയും മഹാനുഭാവന്മാരായുള്ള ജനം ഭക്തിവിശ്വാസശുശ്രൂഷാദികൾ കാണുംതോറും
ഭക്തന്മാർക്കുപദേശം ചെയ്തീടുമെന്നു കേൾപ്പൂ. ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു. മെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ ശ്രീരാമദേവതത്വമുപദേശിച്ചീടണം.
ശിവൻ ചെയ്യുന്ന കഥാകഥനം
പംക്തികന്ധരമുഖരാക്ഷസവീരന്മാരാൽ സന്തതം ഭാരേണ സപ്തയാം ഭൂമിദേവി ഗോരൂപം പൂണ്ടു ദേവതാപസഗണത്തോടും സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം വേദനയെല്ലാം വിധാതാവിനോടറിയിച്ചാൾ.
വേധാവും മുഹൂർത്തമാത്രം വിചാരിച്ചശേഷം വേദനായകനായ നാഥനോടിവ ചെന്നു വേദനം ചെയെന്യേ മറ്റൊരു കഴിവില്ല സാരസോൽഭവനേവം
ചിന്തിച്ചു ദേവന്മാരോ ടാരുഢഖേദം നമ്മെക്കൂട്ടിക്കൊണ്ടങ്ങുപോയി ക്ഷീരസാഗരതീരം പ്രാപിച്ചു ദേവമുനി മാരോടുകൂടി സ്തുതിച്ചീടിനാൽ ഭക്തിയോടെ ഭാവനയോടുംകൂടിപ്പുരുഷസൂക്തം
കൊണ്ടു ദേവനെസ്ലേവിച്ചിരുന്നീടിനാൽ വഴിപോലെ. അന്നേരമൊരുപതിനായിരമാദിത്യന്മാ രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ പത്മസംഭവൻതനിക്കൻപോടു കാണായ് വന്നു
പത്മലോചനനായ പത്മനാഭനെ മോദാൽ മുക്തന്മാരായുള്ളൊരു സിദ്ധയോഗികളാലും ദുർദ്ദർശമായ ഭഗവദ്രുപം മനോഹരം ചന്ദ്രികാ മന്ദസ്മിതസുന്ദരാനനർ പൂർണ്ണ
ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര മന്ദിരവക്ഷ:സ്ഥലം വന്ദ്യമാനന്ദോദയം വൽസലാഞ്ഛനവൽസം
പാദപങ്കജഭക്ത വൽസലം സമസ്തലോകോൽസവം സൽസേവിതം മേരുസന്നിഭകിരീടോദ്യൽ കുണ്ഡലമുക്താ ഹാരകേയുരാംഗദകടകകടിസൂത്രം വലയാംഗുലീയകാദ്യഖിലവിഭൂഷണ
കലിതകളേബരം കമലാമനോഹരം കരുണാകരം കണ്ടു പരമാനന്ദം പൂണ്ടു സരസീരുഹഭവൻ മധുരടാക്ഷരം സരസപദങ്ങളാൽ സ്തുതിച്ചു തുടങ്ങിനാൻ:
അഹല്യാസ്തുതി
ഞാനഹോ! കൃതാർത്ഥയായേൻ ജഗന്നാഥ!
നിന്നെക്കാണായ് വന്നതുമൂലമത്രയുമല്ല ചൊല്ലാം.
പത്മജരുദ്രാദികളാലപേക്ഷിതം പാദ
പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ സിദ്ധിച്ചു ഭവൽപ്രസാദാതിരേകത്താലതി
ന്നെത്തുമോ ബഹുകൽപകാലമാരാധിച്ചാലും?
ചിത്രമെത്രയും തവ ചേഷ്ടിതം ജഗൽപതേ! മർത്ത്യഭാവേന വിമോഹിപ്പിച്ചീടുന്നതേവം ആനന്ദമയനായോരതിമായികൾ പൂർണ്ണൻ ന്യൂനാതിരേകശൂന്യനചലനല്ലോ ഭവാൻ.
ത്വൽപാദാംബുജപാംസുപവിത്രാ ഭാഗീരഥി സർപ്പഭൂഷണവിരിഞ്ചാദികളെല്ലാരെയും ശുദ്ധമാക്കീടുന്നതും ത്വൽപ്രഭാവത്താലല്ലോ സിദ്ധിച്ചേനല്ലോ ഞാനും
ത്വൽപാദസ്പർശമിപ്പോൾ! പണ്ടു ഞാൻ ചെയ്ത
പുണ്യമെന്തു വർണ്ണിപ്പതു വൈ കുണ്ഠ! തൽക്കുണ്ഠാത്മനാം ദുർല്ലഭമൂർത്തേ! വിഷ്ണോ മർത്ത്യനായവതരിചോരു പരുഷം ദേവം
ചിത്തമോഹനം രമണീയദേഹിനം രാമം
ശുദ്ധമൽഭൂതവീര്യം സുന്ദരം ധനുർദ്ധരം തത്വമദ്വയം
സത്യസന്ധമാദ്യന്തഹീനം നിത്യമവ്യയം
ഭജിച്ചീടുന്നേനിനി നിത്യം ഭവ മറ്റാരെയും ഭജിച്ചീടുന്നേ നല്ല.
യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും
യാതൊരു നാമം ജപിക്കുന്നിതു മഹാദേവൻ ചേതസാ തത്സ്വാമിയെ ഞാൻ നിത്യം വണങ്ങുന്നേൻ.
നാരദമുനീന്ദ്രനും ചന്ദ്രശേഖരൻ താനും
സീതാസ്വയംവരം
വിശ്വാമിത്രനും പരമാനന്ദം പ്രാപിച്ചപ്പോൾ
വിശ്വനായകൻ തന്നോടീവണ്ണമരുൾ ചെയ്താന്:
ബാലകന്മാരേ! പോക മിഥിലാപുരിക്കു നാം
കാലവും വൃഥാ കളഞ്ഞീടുകയരുതല്ലോ
യാഗവും മഹാദേവചാപവും കണ്ടു പിന്നെ
വേഗമോടയോദ്ധ്യയും പുക്കു താതനെക്കാണാം.
ഇത്തരമരുൾചെയ്തു ഗംഗയും കടന്നവർ
സത്വരം ചെന്നു മിഥിലാപുരമകം പുക്കു.
മുനിനായകനായ കൗശികന്റെ വിശ്വാമിത്രൻ
മുനിവാടം പ്രാപിച്ചിതെന്നതു കേട്ടനേരം
മനസി നിറഞ്ഞൊരു പരമാനന്ദത്തോടും
ജനകമഹീപതി സംഭ്രമസമന്വിതം
പൂജാസാധനങ്ങളുമെടുത്തു ഭക്തിയോടു
മാചാര്യനോടുമൃഷിവാടം പ്രാപിച്ച നേരം
ആമോദപൂർവ്വം പൂജിച്ചാചാരം പൂണ്ടുനിന്ന
രാമലക്ഷ്മണന്മാരെക്കാണായി നൃപേന്ദ്രനും
ചന്ദ്രസൂര്യന്മാരെന്നപോലെ ഭൂപാലേശ്വര
കന്ദർപ്പൻ കണ്ടു വന്ദിച്ചീടിന ജഗദേക
സുന്ദരന്മാരാമിവരാരെന്നു കേൾപ്പിക്കണം.
നരനാരായണന്മാരാകിയ മൂർത്തികളോ നരവീരാകാരം കൈക്കൊണ്ടു കാണായതിപ്പോൾ? വിശ്വാമിത്രനുമതുകേട്ടരുൾ ചെയ്തീടിനാൻ:
വിശ്വസിച്ചാലും മമ വാക്യം നീ നരപതേ!
വീരനാം ദശരഥൻ തന്നുടെ പുത്രന്മാരിൽ
ശ്രീരാമൻ ജേഷ്ഠനിവൻ ലക്ഷ്മണൻ മൂന്നാമവൻ
എന്നുടെ യാഗം രക്ഷിച്ചീടുവാനിവരെ ഞാൻ
ഭാർഗ്ഗവഗർവ്വശമനം
അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥൻ
ദുർന്നിമിത്തങ്ങളുടെ കാരണം ചൊല്ലുകെന്നാൻ.
മന്നവ! കുറഞ്ഞൊരു ഭീതിയുണ്ടാകുമിപ്പോൾ പിന്നേടമഭയവുമുണ്ടാമെന്നറിഞ്ഞാലും.
ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടു
ഖേദവുമുണ്ടാകേണ്ട കീർത്തിയും വർദ്ധിച്ചീടും.
ഇത്തരം വിധിസുതനരുളിച്ചെയ്യുന്നേരം
പദ്ധതിമദ്ധ്യേ കാണായ് വന്നു ഭാർഗ്ഗവനെയും നീലനീരദനിഭനിർമ്മലവർണ്ണത്തോടും
നീലലോഹിതശിഷ്യൻ ബാഡവാനലസമൻ.
ക്രൂദ്ധനാരശുബാണാസനങ്ങളും പൂണ്ടു പദ്ധതിമദ്ധ്യേ
വന്നുനിന്നപ്പോൾ ദശരഥൻ ബദ്ധസാദ്ധ്വസം വീണു നമസ്കാരവും ചെയ്താൻ ബുദ്ധിയുംകെട്ടു നിന്നു മറ്റുള്ള ജനങ്ങളും.
ആർത്തനായ് പംക്തിരഥൻ ഭാർഗ്ഗവരാമൻ
തന്നെ പേർത്തു വന്ദിച്ചു ഭക്ത്യാ കീർത്തിച്ചവൻ പലതരം:
Related PDFs
आदित्य हृदय स्तोत्र संपूर्ण पाठ PDF Hindi
അദ്ധ്യാത്മ രാമായണം മലയാളം – Ramayan Malayalam PDF Free Download