വിഷ്ണു സഹസ്രനാമം – Vishnu Sahasranamam Malayalam Book PDF Free Download

Vishnu Sahasranama Lyrics Malayalam
ശ്രീവിഷ്ണുസഹസ്രനാമം: നിരവധി നൂറ്റാണ്ടുകളായി ഭാരതീയർ
നിത്യവും പാരായണം ചെയ്തുവരുന്ന ഒരു ഉത്തമസ്തോത്രമാണ് വിഷ്ണുസഹസ്രനാമം. വേദവ്യാസൻ സ്വയം രചിച്ചതായ മറ്റു വിഷ്ണു സഹസനാമങ്ങൾ പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും ഉണ്ടെങ്കിലും, വ്യാസപ്രണീതമായ മഹാഭാരതത്തിലുൾപ്പെട്ട വിഷ്ണുസഹസ്രനാമത്തിനാണ് അധികം ജനപ്രീതി ലഭിച്ചിരിക്കു ന്നത്.
അതിഭീഷണമായ മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാൻ ശ്രീകൃഷ്ണന്റെ നിർദ്ദേശമനുസരിച്ച് യുധിഷ്ഠിരൻ ശരശയ്യയിൽ മരണവും പ്രതീക്ഷിച്ചുകിടന്നിരുന്ന ഭീഷ്മാചാര്യരെ കണ്ടു വന്ദിച്ച് അനുഗ്രഹം തേടുകയുണ്ടായി.
ജ്ഞാനവൃദ്ധനായ ഭീഷ്മർ യുധിഷ്ഠിരന്റെ സംശയങ്ങൾക്ക് യഥോചിതം സമാധനം പറയു കയും, രാജധർമ്മം ഉപദേശിക്കുകയും ചെയ്തു. ഒടുവിൽ യുധി ഷ്ഠിരൻ ഭീഷ്മപിതാമഹനോട് ഇപ്രകാരം ചോദിച്ചു:
കിമേകം ദൈവതം ലോകേ കിം വാപകം പരായണം വന്തഃ കം കമർചന്തഃ പ്രാപ്തയുർ മാനവാഃ ശുഭം ധർമഃ സർവധർമാണാം ഭവതഃ പരമോ മതഃ
കിം ജപന്മുച്യതേ ജന്തുർജന്മസംസാരബന്ധനാത്
(ലോകത്തിൽ ഏകനായ ദേവൻ ആരാണ്? ഏകവും പരമവുമായ പ്രാപ്യസ്ഥാനം ഏതാണ്? ഏതൊരു ദേവനെ അർച്ചിച്ചാലാണ് മനുഷ്യർ സദ്ഗതി നേടുക? എല്ലാ ധർമ്മങ്ങളിലും വെച്ച് ഏറ്റവു ശ്രേഷ്ഠമെന്ന് അങ്ങു കരുതുന്ന ധർമ്മം ഏതാണ്? ഏതിനെ ജപിച്ചാലാണ് മനുഷ്യൻ ജന്മസംസാരബന്ധനത്തിൽനിന്ന് മുക്തി നേടുക?)
ഈ ചോദ്യങ്ങൾക്കുത്തരമായി “ജഗത്പ്രഭുവും, അനന്തനും, ദേവ ദേവനുമായ വിഷ്ണുവാണ് ഏകനായ ദേവനെന്നും, അവിടുന്നാണ് സകലതിനും പ്രാപ്യസ്ഥാനമെന്നും, അവിടുത്തെ സ്തുതിക്കുകയും
അർച്ചിക്കുകയും ചെയ്യുകയാണ് ഏറ്റവും ശ്രേഷ്ഠമായ ധർമ്മ മെന്നും, ഭക്തിപൂർവ്വം സഹസ്രനാമം ജപിച്ചുകൊണ്ട് ഭഗവാനെ അർച്ചിക്കുന്ന മനുഷ്യർ ജന്മമരണരൂപമായ സംസാരത്തിൽ നിന്നു മുക്തരായി സദ്ഗതി നേടുന്നു എന്നും ഭീഷ്മർ ഉത്തരം നല്കി. തദനന്തരം ഭീഷ്മർ യുധിഷ്ഠിരന് ഉപദേശിച്ചതാണ് ശ്രീവിഷ്ണു സഹസ്രനാമസ്തോത്രം.
വിഷ്ണുസഹസ്രനാമത്തിന് രചിക്കപ്പെട്ട ഭാഷ്യങ്ങളിൽ ഏറ്റവും പ്രാചീനമായത് ശ്രീശങ്കരാചാര്യർ രചിച്ച ഭാഷ്യമാണ്. ഗുരുവായ ഗോവിന്ദപാദർ ആജ്ഞാപിച്ചതനുസരിച്ച് ശ്രീശങ്കരാചാര്യർ രചിച്ചതാണ് ഭാഷ്യമെന്നും, ഇതാണ് അദ്ദേഹത്തിന്റെ ഭാഷ്യങ്ങളിൽ പ്രഥമമായതെന്നും പറയപ്പെടുന്നു.
ശ്രീശങ്കരാചാര്യർ ക്കുശേഷം മാധ്വാചാര്യർ, പരാശരഭട്ടർ, തുടങ്ങിയ നാല്പതിലധികം ആചാര്യന്മാർ വിഷ്ണുസഹസ്രനാമത്തിന് ഭാഷ്യം രചിച്ചിട്ടുണ്ട്. എന്നാൽ ഇന്നും ശ്രീശങ്കരാചാര്യവിരചിതമായ ഭാഷ്യം ഏറ്റവുമധികം ജനസമ്മതമായി നിലക്കൊള്ളുന്നു. തന്നെ
Author | – |
Language | English |
No. of Pages | 72 |
PDF Size | 3 MB |
Category | Religious |
Related PDFs
വിഷ്ണു സഹസ്രനാമം – Vishnu Sahasranama Malayalam Book PDF Free Download
thanks allot for helping us sir/mam