പാത്തുമ്മയുടെ ആട് കഥ – Pathumma’s Goat Story Book PDF Free Download

Pathumma’s Goat Story
6 പാത്തുമ്മായുടെ ആട്’ എന്ന യഥാർത്ഥ കഥയെഴുതിയ ആൾ അജ്ഞാനിയായ ഒരവിവാഹിതനായിരുന്നു.
(അവിവാഹിതരിൽ ജ്ഞാനികളില്ല) ഈ മുഖവുരയെഴുതുന്നയാൾ ജ്ഞാനിയായ ഒരു ഭർത്താവാകുന്നു.
ഭാര്യമാർ ജയിക്കട്ടെ. വേറെ വിശേഷങ്ങൾ ഒന്നുമില്ല. സുഖത്തിലും സമാധാനത്തിലും കഴിയുന്നു എന്നായിരുന്നു പറയേണ്ടത്.
എന്നാൽ സുഖവുമില്ല, സമാധാനവുമില്ല, സന്തോഷ മില്ല. ആകെക്കൂടി അങ്കലാപ്പ് S ഞാനൊരു വീടു പണിയിക്കുകയാണ്.
ഓ, ഇതിലെന്താണിത്ര ബുദ്ധിമുട്ട്, ചുമ്മാ അങ്ങു പണിയിക്കരുതോ, എന്നു വേണമെങ്കിൽ അജ്ഞാനികളായ അവിവാഹിതർക്കു പറയാം.
(പാവങ്ങൾ!) എന്നാൽ കേട്ടോളൂ. രൊക്കം ഒരു ഭാര്യ ഭർത്താക്കന്മാർ ഭാഗ്യവാന്മാർ!). എന്നാൽ താമസിക്കാൻ വിടില്ല.
കിടക്കകളും പെട്ടി കളും കലവും ചട്ടിയുമായി കണ്ടിടത്തെല്ലാം എത്രനാൾ ഇങ്ങനെ കഴിയും?
താമസിക്കാൻ ഒരു വീടുണ്ടാക്കിക്കൂടെ? റൈറ്റ്, ഒരു വീടുണ്ടാക്കിക്കളയാം. സുന്ദരമായ ഈ തീരുമാന ത്തിൽ എത്തിച്ചേരാൻ എളുപ്പം കഴിഞ്ഞു.
വീടു വയ്ക്കാൻ സ്ഥലം കന്യാകുമാരി മുതൽ ഡൽഹിവരെ കിടക്കുന്ന റോഡ്. എന്തിനു ഡൽഹി?
ഈശ്വരാനുഗ്രഹമുണ്ടെങ്കിൽ ഈ റോഡേ ഭൂമിയിൽ എവി ടെയും പോകാം.
അങ്ങനെ സൗകര്യമുള്ള ഈ വഴിവക്കിൽ തെക്കു വടക്കായി വെളുത്ത ഒരു തോർത്തു വിരിച്ചിരിക്കുന്നുവെന്നു വിചാ രിക്കുക.
തോർത്തിന്റെ നാലു വശവും വേലി കെട്ടിയിട്ടുണ്ടെന്നും വിചാരിക്കുക.
തോർത്തിന്റെ നടുമുതൽ വടക്കുവശത്തേക്ക് റോഡു വരെ കത്തിക്കരിഞ്ഞു പോയി എന്നും വിചാരിക്കുക,
കരിഞ്ഞ ഭാഗത്ത് രണ്ടു ചെറിയ ആനകളെ നിറുത്തിയാൽ മുതുകെല്ലാം സ്റ്റൈലായി കാണാം.
എന്നു പറഞ്ഞാൽ കുഴി എന്നു സാരം. സത്യം മുഴുവനും അടങ്ങു പറഞ്ഞാൽ കല്ലുവെട്ടാൻ മടയാണ്
പാത്തുമ്മായുടെ ആട്, അഥവാ പെണ്ണുങ്ങളുടെ ബുദ്ധി എന്ന തമാശക്കഥയാണ് ഞാനിവിടെ പറയാൻ പോകുന്നത്.
അനേകകാലത്തെ അലഞ്ഞുതിരിഞ്ഞുള്ള ഏകാന്തജീവിത ത്തിനു ശേഷം മൂക്കത്തു ശുണ്ഠിയുമായി ഞാൻ
വൈക്കം പട്ടണത്തി നടുത്ത് തലയോലപ്പറമ്പിലുള്ള എന്റെ വീട്ടിൽ താമസിക്കാൻ ചെന്നു.
സ്റ്റൈലൻ സ്വീകരണം എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു. ഞാനിരുന്നു പുകഞ്ഞു. എന്റെ വീട്. ഞാൻ ആരെ പഴിക്കണം?
പത്തുപതിനഞ്ചു കൊല്ലമായിട്ടു ഞാൻ എന്റെ വീട്ടിൽ അങ്ങനെ താമസിച്ചിട്ടില്ല. വല്ലപ്പോഴുമൊക്കെ ചില രാത്രികൾ കഴിച്ചുകൂട്ടിയ തായ ഓർമയേ ഉള്ളു.
എനിക്കു താമസിക്കുവാനായി മാത്രം വീടിനെ തിരെ പബ്ലിക്ക് റോഡിന്റെ വക്കിൽ ഓടിട്ട ഒരു ചെറിയ കെട്ടിടമുണ്ട്.
അതു പണിയുമ്പോൾ ഞാൻ കല്ലും മണ്ണും ചുമന്നിട്ടുണ്ട്. വളരെ അദ്ധ്വാനിച്ചിട്ടുണ്ട്. ശാന്തതയ്ക്കും ഭംഗിക്കും വേണ്ടി പലതും ചെയ്തു.
ഉയരത്തിൽ കല്ലു കെട്ടിച്ചു വെള്ളമണൽ വിരിച്ച മുറ്റത്തിനു ചുറ്റും ഭംഗിയുള്ള ചെടികളുണ്ട്. പൂപ്പരുത്തിയിൽ മുല്ലയും പിച്ചിയും പടർത്തിട്ടുണ്ട്.
മുറ്റത്തിന്റെ മൂലകളിൽ പേര നട്ടുപിടിപ്പിച്ചിട്ടുണ്ട്. അവിടെ രണ്ടു കുളങ്ങളുണ്ട്. കുടിക്കാനൊന്ന് കുളിക്കാനൊന്ന്.
എനിക്കായി മാത്രം സ്പെഷ്യൽ കസ്. പറമ്പു നിറയെ തെങ്ങു കളും വാഴയും. കൂടാതെ പല വൃക്ഷങ്ങളും ഞാൻ നട്ടുപിടിപ്പിച്ചു.
കൂട്ടത്തിൽ നല്ല മാവുകളും. റോഡിന്റെ വക്കിനും അതിരിലുമെല്ലാം ഭംഗിയിൽ ശീമക്കൈതകൾ.
പറമ്പിനു ചുറ്റും ആറടി പൊക്കത്തിൽ ഓലയും മുള്ളും പൊതിഞ്ഞ വേലി. മുൻവശത്ത് അഴികളിട്ടതും സദാ പൂട്ടിക്കിടക്കുന്നതുമായ ഗേറ്റ്.
അതിലേ നോക്കിയാൽ വഴിയേ പോകു ന്നവർക്കു ചെടികളും പുഷ്പങ്ങളും എല്ലാം നല്ല ഭംഗിയിൽ കാണാം
Author | – |
Language | Malayalam |
No. of Pages | 5 |
PDF Size | 0.48 MB |
Category | Story |
പാത്തുമ്മയുടെ ആട് കഥ – Pathumma’s Goat Story Book PDF Free Download