‘D.El.Ed ടെക്സ്റ്റ് ബുക്ക്’ PDF Quick download link is given at the bottom of this article. You can see the PDF demo, size of the PDF, page numbers, and direct download Free PDF of ‘D.El.Ed Text Book’ using the download button.
D.El.Ed ടെക്സ്റ്റ് ബുക്ക് – D.El.Ed Text Book PDF Free Download
D.El.Ed ടെക്സ്റ്റ് ബുക്ക്
ആമുഖം
പൊതുവിദ്യാഭ്യാസത്തിന് ശക്തമായ സ്വാധീനമുള്ള കേരളത്തിൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുളള പാഠ്യപ ദ്ധതി നവീകരണങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്.
നിലവിലുള്ള പാഠ്യപദ്ധതിയുടെ അനുഭവങ്ങൾ അവലോകനം ചെയ്ത് ഉള്ളടക്കവും വിനിമയതന്ത്രങ്ങളും കാലോചിതമായി പരി ഷ്കരിച്ചുകൊണ്ടാണ് ഇതു നടത്തുന്നത്.
ഇപ്രകാരമുള്ള പരിഷ്കര ണങ്ങൾക്ക് അനുപൂരകമായി ഭാവി അധ്യാപകരെ രൂപപ്പെടുത്തുന്ന അധ്യാപകവിദ്യാഭ്യാസ പാഠ്യപദ്ധതിയും പരിഷ്കരിക്കപ്പെടേണ്ടതു ണ്ട്. ഇല്ലെങ്കിൽ സാമൂഹികവും വിദ്യാഭ്യാസപരവും തൊഴിൽ പര വുമായ ആവശ്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കാനുള്ള ശേഷി അതിനില്ലാതാകും.
എലിമെന്ററി ഘട്ടത്തിലുള്ള കൂട്ടിയുടെ സവിശേ ഷതകൾ, മാനസികശേഷികൾ, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ദാർശ നികമായ കാഴ്ചപ്പാടുകൾ എന്നിവ ഉൾക്കൊണ്ട് പഠനത്തെ സാമു ഹികപ്രക്രിയയായി കാണുന്ന നിരന്തരപഠിതാക്കളായ അധ്യാപക യാണ് ഭാവികേരളത്തിന് ആവശ്യം.
അധ്യാപകവിദ്യാഭ്യാസത്തിന്റെ നവീകരണം ആവശ്യകത
2013-14 ൽ നടപ്പാക്കപ്പെട്ട ഡി.എഡ്. പാഠ്യപദ്ധതി അതുവരെ നിലനി ന്നിരുന്ന പാഠ്യപദ്ധതിയിൽനിന്നു വഴനാപരമായി വ്യത്യസ്തത പുലർത്തുന്നുണ്ടെങ്കിലും 2014 ലെ ജോയിന്റ് റിവ്യൂ മിഷൻ അതിന് ചില പരിമിതികൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എൻ.സി.ഇ.ആർ.ടി. 2015 ൽ നടത്തിയ പഠനത്തിൽ പാഠ്യപദ്ധതിയുടെ ഉള്ളടക്കം. സമയക്രമം എന്നിവയിൽ മാറ്റം നിർദേശിച്ചിട്ടുണ്ട്. എൻ.സി.ടി.ഇ. നിർദേശിച്ച ദിവസത്തെ അധ്യാപകപരിശീലനം പാഠ്യപദ്ധതിയിൽ ഉൾക്കൊള്
ക്കാൻ കഴിഞ്ഞിട്ടില്ല. “കേരളത്തിലെ അധ്യാപകവിദ്യാഭ്യാസം – ഡി.എഡ്. പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള പഠനം” എന്ന പേരിൽ എസ്.സി.ഇ.ആർ.ടി. 2017 ൽ സമഗ്രപഠനം നടത്തുകയുണ്ടാ യി. പഠനത്തിലെ പ്രധാനപ്പെട്ട പരിമിതികൾ ഇനിപ്പറയുന്നവയാണ്.
- പാഠ്യപദ്ധതി നിർദേശിക്കുന്ന വിഷയങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ നിശ്ചിത സമയത്തിനകം പൂർത്തീകരിക്കാൻ കഴിയു ന്നില്ല. ലഭ്യമായ സമയത്തിനുള്ളിൽ പ്രവർത്തനങ്ങൾ ഫലപ്ര ദമായി നടത്താനുള്ള അക്കാദമികസമിതികളോ ആസൂത്രണ സംവിധാനങ്ങളോ സ്ഥാപനങ്ങളിൽ ഫലപ്രദമായി പ്രവർത്തി ക്കുന്നില്ല.
അധ്യാപകപരിശീലന കേന്ദ്രങ്ങളിൽ മിക്കതിലും ആവശ്യമായ ഭൗതികസൗകര്യങ്ങൾ, പഠനോപകരണങ്ങൾ എന്നിവയില്ല. ഡയറ്റുകൾ ഒഴികെ, സർക്കാർ – സ്വകാര്യസ്ഥാപനങ്ങളിൽ ആവ ശ്യമായത്രയും അധ്യാപക തസ്തികകളില്ല നിരന്തര മൂല്യനിർണയം, യൂണിറ്റ് പരീക്ഷകൾ, ഇന്റേൺഷിപ്പ്.
വാർഷികപ്പരീക്ഷ തുടങ്ങിയ വിലയിരുത്തൽ പ്രവർത്ത നങ്ങളെല്ലാം ലക്ഷ്യത്തിൽനിന്നു വളരെ അകലെയാണ്.
പാഠ്യപദ്ധതി നിർവഹണത്തിനായി ആസൂത്രിത ശ്രമങ്ങളോ മോണിറ്ററിങ് സമിതികളോ ഇല്ല. പ്രവർത്തനമാനകീകരണത്തി നായി നടത്തുന്ന പ്രാക്ടിക്കൽ എക്സാമിനേഷൻ ബോർഡ് സന്ദർശനം ഒരു തിരുത്തൽ സങ്കേതമായി മാറുന്നില്ല.
അവശ്യ അക്കാദമിക ധാരണകൾ നേടിയ, യുവത്വത്തിലേക്കു.
Language | Malayalam |
No. of Pages | 54 |
PDF Size | 0.45 MB |
Category | Novel |
Source/Credits | scert.kerala.gov.in |
Related PDFs
Malayalam Alphabets Table With English PDF
TS 9th Class Telugu Textbook PDF
A Tale of Two Cities Book PDF By Charles Dickens
The Scarlet Letter Book PDF By Nathaniel Hawthorne
D.El.Ed ടെക്സ്റ്റ് ബുക്ക് – D.El.Ed Text Book PDF Free Download