‘Basheer Day Quiz’ PDF Quick download link is given at the bottom of this article. You can see the PDF demo, size of the PDF, page numbers, and direct download Free PDF of ‘Basheer Day Quiz’ using the download button.
Basheer Day Quiz PDF Free Download

Basheer Day Quiz
വൈക്കം മുഹമ്മദ് ബഷീർ ജനിച്ച വർഷം?
1908
വൈക്കം മുഹമ്മദ് ബഷീർ പ്രസിദ്ധനായത് ഏത് പേരിൽ?
ബേപ്പൂർ സുൽത്താൻ
ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട എഴുത്തുകാരനിൽ ഒരാൾ?
ബഷീർ
ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
കോഴിക്കോട്
ബഷീറിന്റെ അച്ഛൻറെ പേര് ?
കായി അബ്ദുറഹ്മാൻ
ബഷീറിന്റെ അമ്മയുടെ പേര്?
കുഞ്ഞാത്തുമ്മ
ബഷീറിന്റെ ജന്മസ്ഥലമായ തലയോലപ്പറമ്പ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കോട്ടയം
മലയാള സാഹിത്യത്തിലെ സുൽത്താൻ എന്നറിയപ്പെടുന്നത്?
വൈക്കം മുഹമ്മദ് ബഷീർ
ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം?
പത്മശ്രീ
കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ മലയാളി?
ബഷീർ
വൈക്കം മുഹമ്മദ് ബഷീറിൻറെ ആദ്യ കൃതി?
പ്രേമലേഖനം
ബഷീറിന്റെ ഭാര്യയുടെ പേര്?
ഫാബി ബഷീർ
ബഷീറിന്റെ ഭാര്യ യുടെ യഥാർത്ഥ പേര്?
ഫാത്തിമ ബീവി
1993 ൽ ബഷീറിനോടൊപ്പം വള്ളത്തോൾ അവാർഡ് പങ്കിട്ട സാഹിത്യകാരി?
ബാലാമണിയമ്മ
മതിലുകൾ എന്ന സിനിമയിൽ ബഷീറായി ആയി വേഷമിട്ട നടൻ?
മമ്മൂട്ടി
ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം?
ഭാർഗ്ഗവീനിലയം
മതിലുകൾ എന്ന നോവൽ സിനിമയായി ആയി സംവിധാനം ചെയ്തത്?
അടൂർ ഗോപാലകൃഷ്ണൻ
ബാല്യകാല സഖി എന്ന നോവൽ സിനിമ ആക്കിയത് ഏതൊക്കെ സംവിധായകരാണ്?
പി.ഭാസ്കരൻ , പ്രമോദ് പയ്യന്നൂർ
“ബഷീറിൻറെ എടിയേ…. ” എന്ന ആത്മകഥ എഴുതിയത്?
ഫാബി ബഷീർ
മജീദും സുഹറയും കഥാപാത്രങ്ങളായ ബഷീറിൻറെ കൃതി?
ബാല്യകാലസഖി
“വെളിച്ചെത്തിനെന്തു വെളിച്ചം” എന്ന വാക്യം ഏത് കൃതിയിൽ നിന്നാണ്?
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
തന്റെ കുടുംബവീട്ടിൽ കഴിയവേ ബഷീർ രചിച്ച കൃതി?
പാത്തുമ്മയുടെ ആട്
ബഷീറിന്റെ ഏത് കൃതിക്കാണ് പെണ്ണുങ്ങളുടെ ബുദ്ധി എന്ന പേരും കൂടി ഉള്ളത്?
പാത്തുമ്മയുടെ ആട്
ബഷീർ രചിച്ച ഒരേ ഒരു നാടകം?
കഥാബീജം
ആത്മകഥാപരമായ ബഷീറിൻറെ കൃതി?
ഓർമ്മയുടെ അറകൾ
ചോദ്യോത്തര രൂപത്തിൽ ബഷീർ പ്രസിദ്ധീകരിച്ച കൃതി?
നേരും നുണയും
ബഷീർ രചിച്ച ബാലസാഹിത്യ കൃതി?
സർപ്പയജ്ഞം
ബഷീർ രചിച്ച ആദ്യ നോവൽ?
പ്രേമലേഖനം
ഒന്നും ഒന്നും ഇമ്മിണി ബല്യൊന്ന് എന്ന പ്രയോഗം ഏത് കൃതിയിലാണ് ബഷീർ ഉപയോഗിച്ചിരിക്കുന്നത്?
ബാല്യകാലസഖി
ബഷീറിന്റെ മാസ്റ്റർപീസ് കൃതി എന്നറിയപ്പെടുന്നത്?
ബാല്യകാല സഖി
ബാല്യകാലസഖി അവതാരിക എഴുതിയത്?
എം.പി.പോൾ
തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് ബഷീർ എഴുതിയ കൃതി?
എം.പി.പോൾ
ബഷീർ തിരക്കഥ എഴുതിയ ഭാർഗവീനിലയം എന്ന സിനിമ സംവിധാനം ചെയ്തത്?
എ.വിൻസെന്റ്
മൂക്ക് കേന്ദ്രകഥാപാത്രമായ ബഷീറിൻറെ കൃതി?
വിശ്വവിഖ്യാതമായ മൂക്ക്
മണ്ടൻ മുത്തപ്പ ബഷീറിന് ഏത് കൃതിയിലെ കഥാപാത്രമാണ്?
മുച്ചീട്ടുകളിക്കാരന്റെ മകൾ
ബഷീർ ആദ്യമായി ജയിൽവാസം അനുഭവിക്കാൻ കാരണമായ സംഭവം?
1930 ലെ കോഴിക്കോട് ഉപ്പു സത്യാഗ്രഹം
അഞ്ചാംക്ലാസ് പഠനകാലത്ത് ആരെ കാണാൻ വേണ്ടിയാണ് ബഷീർ വീട്ടിൽ നിന്നും ഒളിച്ചോടിയത്?
ഗാന്ധിജിയെ
‘പ്രഭ’ എന്ന തൂലികാനാമത്തിൽ ബഷീർ ഏത് പത്രത്തിലാണ് ലേഖനങ്ങൾ എഴുതിയിരുന്നത്?
ഉജ്ജീവനം
ആനവാരി രാമൻനായർ, പൊൻകുരിശുതോമാ എന്നീ കഥാപാത്രങ്ങൾ ബഷീറിന്റെ ഏത് കൃതിയിൽ ഉള്ള കഥാപാത്രങ്ങളാണ്?
ആനവാരിയും പൊൻകുരിശും
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്?
റൊണാൾഡ്.ഇ.ആഷർ
സാഹിത്യ ലോകത്ത് നിന്നും ഏറെ വിമർശനങ്ങൾ നേരിട്ട ബഷീറിന്റെ കൃതി?
ശബ്ദങ്ങൾ
സാഹിത്യത്തിലെ ആധുനികതയുടെ ശബ്ദം എന്നറിയപ്പെട്ട ബഷീർ കൃതി?
ശബ്ദങ്ങൾ
ബഷീറിന്റെ ആദ്യം പ്രസിദ്ധീകരിച്ച കഥ?
തങ്കം
ഏതു പ്രസിദ്ധീകരണത്തിലാണ് ബഷീറിന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചത്?
ജയ കേസരി
ബഷീറിന് ഡിലിറ്റ് ബിരുദം നൽകിയ സർവ്വകലാശാല?
കോഴിക്കോട് സർവ്വകലാശാല
വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ച വർഷം?
1994 ജൂലൈ 4
ബഷീറിൻറെ മരണശേഷം പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരം?
യാ ഇലാഹി
ബഷീറിന്റെ ജന്മശതാബ്ദി ആചരിച്ച വർഷം?
2018
ശ്രീ എം കെ സാനു ബഷീറിനെ വിശേഷിപ്പിച്ചത്?
ഏകാന്തവീഥിയിലെ അവധൂതൻ
ബഷീർ ദ മാൻ എന്ന ഡോക്യുമെൻററിയുടെ സംവിധായകൻ?
എം.എ.റഹ്മാൻ
മരിക്കുന്നതിനു മുൻപ് മാവിന് വെള്ളമൊഴിച്ച മനുഷ്യന്റെ കഥ പറയുന്ന ബഷീറിക്കറെ കൃതി?
തേൻമാവ് എന്ന കഥ
ബഷീർ എഴുതുമ്പോൾ വാക്കുകൾ വിറച്ചിരുന്നു ഇങ്ങനെ പറഞ്ഞ നിരൂപകൻ?
എം എൻ വിജയൻ
ഏതു സ്വാതന്ത്ര്യ സമര സേനാനിയെ തൂക്കിലേറ്റിയ അപ്പോഴാണ് ബഷീർ കോഴിക്കോട് ജയിലിൽ മൂന്നുദിവസം നിരാഹാര സത്യാഗ്രഹം നടത്തിയത്?
ഭഗത് സിംഗ്
ചങ്ങമ്പുഴയെ ഒരു ചിത്രകാരനായി സങ്കൽപ്പിച്ച് ബഷീർ എഴുതിയ കഥ?
ഒഴിഞ്ഞ വീട്
ബഷീർ ആദ്യമായി ജയിൽ ശിക്ഷ അനുഭവിക്കുന്നത് ഏത് കുറ്റത്തിന്?
കോഴിക്കോട്ടെ ഉപ്പുസത്യാഗ്രഹത്തിന് ഗാന്ധിജിയോടൊപ്പം പങ്കെടുത്തതിന്
ബഷീർ നടത്തിയ ഒരു പ്രഭാഷണം ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ഏതാണ് ആ ഗ്രന്ഥം?
ചെവിയോർക്കുക!
ബഷീറിനെ സുൽത്താൻ എന്ന് വിളിച്ചത് ആരായിരുന്നു?
ബഷീർ തന്നെ
ജയിൽ മോചിതനായ ശേഷം ബഷീർ എറണാകുളത്തു സ്ഥാപിച്ച ബുക്ക് സ്റ്റാൾ?
സർക്കിൾ ബുക്ക് സ്റ്റാൾ
എം.എൻ.കാരശ്ശേരി എഴുതിയ ബഷീറിനെക്കുറിച്ചുള്ള പാട്ടുകാവ്യത്തിന്റെ പേര്?
ബഷീർ മാല
ബഷീറിനെക്കുറിച്ച് കിളിരൂർ രാധാകൃഷ്ണൻ എഴുതിയ കൃതി?
ഇമ്മിണി ബല്യ ഒരു ബഷീർ
Language | Malayalam |
No. of Pages | 3 |
PDF Size | 0.03 MB |
Category | General |
Source/Credits | Panotbook.com |
Related PDFs
Chhattisgarh General Knowledge 2023 PDF In Hindi
BITSAT 2021 Question Paper with Solutions PDF
IISER Question Papers With Solution PDF
Basheer Day Quiz PDF Free Download