ആൽക്കെമിസ്റ്റ് | The Alchemist PDF In Malayalam

‘ആൽക്കെമിസ്റ്റ്’ PDF Quick download link is given at the bottom of this article. You can see the PDF demo, size of the PDF, page numbers, and direct download Free PDF of ‘Malayali The Alchemist’ using the download button.

ആൽക്കെമിസ്റ്റ്- Alchemist In Malayalam PDF Free Download

ഭാഗം ഒന്ന്

ന്റിയാഗോ എന്നായിരുന്നു അവന്റെ പേര്. ഒരു ദിവസം സന്ധ്യ മയങ്ങാൻ തുടങ്ങിയ നേരത്ത് തന്റെ ആട്ടിൻ പറ്റവുമായി അവൻ ഉപേക്ഷിക്കപ്പെട്ട ഒരു പള്ളിക്കരുകിൽ ചെന്നെത്തി.

അതിന്റെ മേൽക്കൂര വളരെ പണ്ട് ഇടിഞ്ഞുപൊളിഞ്ഞു വീണതാണ്. ഒരിക്കൽ സാരി നിന്ന സ്ഥാനത്ത് ഇപ്പോൾ ഒരുക്കൻ സൈക്കമോർ മരം വളർന്നു നിൽക്കുന്നു.

ആ രാത്രി അവിടെ കഴിച്ചുകൂട്ടാൻ അവൻ തീരുമാനിച്ചു. തകർന്നു കിട ന്നിരുന്ന പടിവാതിലിലൂടെ ആടുകളെ ഒന്നൊഴിയാതെ അവൻ അകത്തേക്കു തെളിച്ചു.

രാത്രിയിൽ അവ അലഞ്ഞു തിരിയുന്നതു തടയാനായി അവിടെ കിടന്നിരുന്ന രണ്ടു പൊളിഞ്ഞ മരപ്പലകകളെടുത്തു പടിവാതിൽ അടച്ചുറ പ്പിച്ചു.

ശ്രദ്ധിക്കാതെ പറ്റുമോ? ആ പരിസരത്തൊന്നും ചെന്നായ്ക്കളുടെ ശല്യമില്ല. എങ്കിലും ആട്ടിൻകുട്ടികളല്ലേ?

തരം കിട്ടിയാൽ അവ പുറത്തേക്കു ചാടും. ഒരിക്കൽ അങ്ങനെയൊരബദ്ധം പറ്റി. ഒരു കുഞ്ഞാട് അവന്റെ കണ്ണുവെട്ടിച്ച് രാത്രി പുറത്തേക്കു ചാടി.

പിറ്റേന്നു മുഴുവൻ സമയവും അവനു തെണ്ടിത്തിരയേണ്ടിവന്നു. അതിനെ കണ്ടുപിടിച്ച് വീണ്ടും കൂട്ടത്തിലെത്തി

ഇട്ടിരുന്ന കോട്ടൂരി, അതുകൊണ്ടുതന്നെ നിലത്തെ പൊടിയൊന്നടിച്ചു മാറ്റി അവൻ കിടക്കാൻ വട്ടം കൂട്ടി.

വായിക്കാൻ കൈയിൽ കരുതിയിരുന്ന പുസ്തകമെടുത്ത് തലയിണയായി വെച്ചു. അടുത്ത തവണ കുറച്ചുകൂടി കനമുള്ള പുസ്തകം തിരഞ്ഞെടുക്കണം.’

അവൻ തന്നത്താൻ പറഞ്ഞു. ‘വായിക്കാൻ കൂടുതൽ പേജുകൾ, തല ചായ്ക്കാൻ കൂടുതൽ കനമുള്ള തലയിണ.

റക്കമുണർന്നപ്പോൾ ആദ്യം മാനത്തേക്കാണവൻ നോക്കിയത്. ഇരുട്ട കന്നിട്ടില്ല. പള്ളിയുടെ പാതി പൊളിഞ്ഞ മേൽക്കൂരയിലൂടെ ആകാശ അങ്ങിങ്ങു ചില നക്ഷത്രങ്ങൾ കാണാം.

കുറച്ചുനേരം കൂടി ഉറങ്ങാമായിരുന്നുവെന്ന് അവനു തോന്നി. ആ സ്വപ്ന മാണ് പെട്ടെന്നു തന്നെ ഉണർത്തിയത്. കഴിഞ്ഞയാഴ്ചയും കണ്ടു. ഇതേ സ്വപ്നം. അന്നും ഇതുപോലെതന്നെ മുഴുവൻ കാണും മുമ്പേ ഞെട്ടിയു

ആടുമേയ്ക്കുന്ന അഗ്രം വളഞ്ഞ വടി കൈയിലേന്തി അവനെഴുന്നേറ്റു. ഉറങ്ങിക്കിടന്ന ആട്ടിൻ കൂട്ടത്തെ മെല്ലെ തട്ടിയുണർത്താൻ തുടങ്ങി. പക്ഷേ,

അവൻ എഴുന്നേറ്റയുടൻ തന്നെ അവ മുക്കാലും അനങ്ങാൻ തുടങ്ങിയത് അവൻ ശ്രദ്ധിച്ചിരുന്നു.

ഏതോ ഒരു നിഗൂഢശക്തി അവന്റെ ജീവിതത്തെ ആടുകളുമായി ബന്ധിച്ചു നിർത്തിയിരുന്നതു പോലെയായിരുന്നു അത്.

കഴിഞ്ഞ രണ്ടു വർഷമായി തീറ്റയും വെള്ളവും തേടി നാടു മുഴുവൻ അവ യെയും തെളിച്ചുകൊണ്ടു നടക്കുകയായിരുന്നല്ലോ.

എന്റെ പതിവുകൾ ഇവ എത്ര കൃത്യമായി ധരിച്ചുവെച്ചിരിക്കുന്നു.’ അവൻ സ്വയം മന്ത്രിച്ചു.

ഒരു നിമിഷം അതിനെക്കുറിച്ചു ചിന്തിച്ചപ്പോൾ അതു മറിച്ചാവാമെന്നും അവനു തോന്നി.

ഒരുപക്ഷേ, അവനാവാം അവയുടെ മട്ടും മാതിരിയുമായി പൊരു ത്തപ്പെട്ടിട്ടുള്ളത്.

കൂട്ടത്തിൽ ചില മടിയന്മാരുണ്ട്. നല്ലവണ്ണം തട്ടിവിളിച്ചാലേ എഴു ന്നേൽക്കൂ എന്നു ശാഠ്യം പിടിക്കുന്നവർ.

അത്തരക്കാരെ വടിയുടെ അറ്റം കൊണ്ട് തെല്ലു ബലമായൊന്നു തട്ടി ഓരോന്നിനെയും പേരു വിളിച്ച് അവൻ എഴുന്നേല്പിച്ചു.

താൻ പറയുന്നതൊക്കെ തന്റെ ആടുകൾ മനസ്സിലാക്കു ന്നുണ്ട് എന്നായിരുന്നു അവന്റെ വിശ്വാസം.

അതുകൊണ്ടുതന്നെ പുല്ലും വെള്ളവും തേടി ഊരു തെണ്ടുന്നതിനിടയിൽ അവറ്റയോട് മിണ്ടുകയും പറയുകയും അവന് ഒരു രസമായിരുന്നു.

ഇടയ്ക്ക് താൻ വായിക്കുന്ന പുസ്തകങ്ങളിലെ രസകരമായ ഭാഗങ്ങൾ അവൻ അവയെ വായിച്ചു കേൾ നാട്ടി കളി പോയി.

Fill & Sign

ന്നുണ്ട് എന്നായിരുന്നു അവന്റെ വിശ്വാസം. അതുകൊണ്ടുതന്നെ പുല്ലും വെള്ളവും തേടി ഊരു തെണ്ടുന്നതിനിടയിൽ അവറ്റയോട് മിണ്ടുകയും പറയുകയും അവന് ഒരു രസമായിരുന്നു.

ഇടയ്ക്ക് താൻ വായിക്കുന്ന പുസ്തകങ്ങളിലെ രസകരമായ ഭാഗങ്ങൾ അവൻ അവയെ വായിച്ചു കേൾ പ്പിക്കും.

ചിലപ്പോൾ ഒരു പാവം ഇടയന്റെ ഏകാന്തജീവിതത്തിലെ വേദന കളും ആഹ്ളാദങ്ങളും അവയുമായി പങ്കുവെയ്ക്കും.

കടന്നുപോകുന്ന വഴിയിലെ കൗതുകമുണർത്തുന്ന വിശേഷങ്ങളും അവൻ അവ പറഞ്ഞുകൊടുക്കുമായിരുന്നു.

പക്ഷേ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവന്റെ വർത്തമാനം മുഴുവൻ ആ പെൺകുട്ടിയെ കുറിച്ചുമാത്രമായിരുന്നു.

ഇനി നാലേനാലു ദിവസത്തെ വഴി, പിന്നെ അവളുടെ ഗ്രാമമായി. ഒരു പലചരക്കു കച്ചവട ക്കാരനായിരുന്നു അവളുടെ അച്ഛൻ.

കഴിഞ്ഞ ഒരു വർഷം മാത്രമേ അവൻ അവിടെ പോയിട്ടുള്ളു. ഒരു ചങ്ങാതിയുടെ നിർദ്ദേശപ്രകാരം അവൻ തന്റെ ആട്ടിൻപറ്റത്തെ അവിടെ കൊണ്ടു ചെന്നു.

അവയുടെ രോമമെല്ലാം വില യ്ക്കെടുക്കാൻ അയാൾ തയ്യാറായിരുന്നു.

പക്ഷേ, രോമം വെട്ടുന്നത് സ്വന്തം കൺമുമ്പിൽ തന്നെ വേണമെന്ന് അയാൾ നിർബന്ധം പിടിച്ചു…. അല്ലെങ്കിൽ ഇടയൻ തന്നെ കബളിപ്പിച്ചാലോ?

“കുറച്ചു കമ്പിളി വില്ക്കാനുണ്ട്, എടുക്കുന്നോ? അന്ന് ആ കടയുടെ മുമ്പിൽ ചെന്നുനിന്ന് ആ ഇടയബാലൻ കച്ചവടക്കാര നോടു ചോദിച്ചു.

“ഉച്ചതിരിഞ്ഞു വാ.” മുതലാളി മറുപടി പറഞ്ഞു. കടയിൽ നല്ല തിരക്കുള്ള സമയമായിരുന്നു.

കുറച്ചുമാറി കടയിലേക്കുള്ള കട വുകളിലൊന്നിൽ അവൻ കാത്തിരുന്നു. സഞ്ചി തുറന്ന് ഒരു പുസ്തകമെ ടുത്തു വായിക്കാൻ തുടങ്ങി.

“അല്ലാ! ആട്ടിടയന്മാർ വായിക്കുമോ? ഞാനാദ്യമായി കാണുകയാണ്. തൊട്ടുപിന്നിൽ നിന്ന് ഒരു പെൺകിടാവിന്റെ സ്വരം.

Also Read:

AuthorPaulo Coelho
Language Malayalm
No. of Pages82
PDF Size2.5 MB
CategoryNovel
Source/Creditsarchive.org

ആൽക്കെമിസ്റ്റ്- Alchemist In Malayalam PDF Free Download

Leave a Comment

Your email address will not be published. Required fields are marked *